When he was released from prison, his wife married his brother; The 7-month-old baby of the elder brother was thrown to the ground in a grudge; The accused was arrested
ഗുരുഗ്രാം: ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്ന യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. പ്രതിയായ ബീഹാർ സ്വദേശി വിജയ് സഹായിയാണ് (30 ) അറസ്റ്റിലായത്.
മാലമോഷണക്കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയായിരുന്നു വിജയ്. ഈ സമയത്ത് ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇവർക്കൊരു പെൺകുഞ്ഞും ജനിച്ചു. ഏപ്രിൽ 24 ന് ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭാര്യ സഹോദരനെ വിവാഹം ചെയ്ത വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പ്രതി വേർപിരിഞ്ഞ ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഭാര്യയോടുള്ള ദേഷ്യത്തിൽ ഇവരുടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ ഇയാൾ നിലത്തെറിഞ്ഞു കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
നാതുപുര ഗ്രാമപ്രദേശത്ത് പെൺകുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…