When I came to the cinema, his father was not even born; Actor Mukesh explodes against online reviews
ദുബായ് : അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. ഇപ്പോൾ ചിത്രത്തിനെതിരെ വന്ന യൂട്യൂബ് റിവ്യൂകള്‍ക്കെതിരെ നടന്‍ മുകേഷ് രംഗത്തെത്തിയിരിക്കുകയാണ്. ജി.സി.സി റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫെറന്‍സിലാണ് മുകേഷ് ഓണ്‍ലൈന്‍ റിവ്യൂവേഴ്സിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണുള്ളതെന്ന് മുകേഷ് തുറന്നടിച്ചു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ, പത്ര സ്വാതന്ത്ര്യമല്ലേ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതില്‍ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമ പ്രായമുള്ള ഒരാൾക്ക് കൊച്ചു പെണ്‍കുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിനെയാണ് പ്രായമുള്ളയാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാര്‍ക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങി.
മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളില്‍ ചിരിക്കാനുള്ളത് പറയുമ്പോള്‍ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോള്‍ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തന്‍ പറയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ തന്ത ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാല്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കുഴപ്പമാണെന്ന് പറയുവാന്‍ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവര്‍ക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോള്‍ നല്ല കാര്യങ്ങള്‍ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാന്‍ പറ്റുകയുള്ളുവെന്ന് മുകേഷ് പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…