സുപ്രീംകോടതി
ദില്ലി : അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ പൊതുമരാമത്ത് വകുപ്പിൽ ജോലി നൽകിയത് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സർക്കാരിന് കനത്ത തിരിച്ചടി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. എംഎൽഎമാർ മരിക്കുമ്പോൾ മക്കൾക്ക് സർക്കാർ ജോലി നൽകുന്ന പതിവില്ലെന്നും സർക്കാർ ജീവനക്കാർ മരിച്ചാൽ മാത്രമാണ് ബന്ധുക്കൾക്കോ ആശ്രിതർക്കോ ജോലി നൽകുന്നത് എന്നും കോടതി വ്യക്തമാക്കി.
2018ലാണ് നിയമസഭയിൽ ആദ്യമായി എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായർ മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പ്രശാന്തിന് കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക് എൻജിനീയറായി നിയമനം നൽകുകയായിരുന്നു. എന്നാൽ പിന്നീട് കേരള ഹൈക്കോടതി ഈ നിയമം റദ്ദാക്കി. ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…