ഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധി ഭരണഘടനാ ബഞ്ച് റദ്ദാക്കിയതോടെ ഈ വിഷയത്തിൽ കേരള ഗവർണർ രാജേന്ദ്ര ആൾക്കറുടെ നിലപാട് അംഗീകരിക്കപ്പെട്ടതായി രാജ്ഭവൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി. രാഷ്ടപതിയോടും ഗവര്‍ണറോടും സമയപരിധി ഉത്തരവിടാന്‍ ഒരുകോടതിയ്ക്കും അധികാരമില്ലന്ന സത്യം സുപ്രീംകോടതി അരക്കിട്ടുറപ്പിച്ചോള്‍ കേരള ഗവര്‍ണറുടെ സന്തോഷത്തിന് അല്പം മൂല്യം കൂടും. കാരണം സമയപരിധി നിശ്ചയിച്ച് നേരത്തെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടപ്പോള്‍ അതിനെതിരെ പരസ്യപ്രതികരണം നടത്താന്‍ തായ്യാറായത് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്യനാഥ ആര്‍ലേക്കര്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത് കോടതികളാണെങ്കിൽ പാർലമെന്റ് പിന്നെ എന്തിനെന്നായിരുന്നു അന്ന് രാജേന്ദ്ര ആർലേക്കർ പ്രതികരിച്ചത്. ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ ഇരു സഭകളിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണവേണം. എന്നാൽ രണ്ടു ജഡ്ജിമാർ ഇരുന്ന് അത് തീരുമാനിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ജുഡീഷ്യറിയുടെ അതിരുവിട്ട ഇടപെടലാണെന്നും ഭരണഘടനാ ബെഞ്ചിന് വിഷയം വിടേണ്ടതായിരുന്നു എന്നും കേരളാ ഗവർണർ പരസ്യ നിലപാടെടുത്തിരുന്നു.
2023 നവംബർ 18 നാണ് തമിഴ്‌നാട് സർക്കാർ ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ നൽകിയ ഹർജിയിൽ വിചിത്രമായ വിധി പറഞ്ഞത്. നിയമസഭകൾ പാസാക്കുന്ന ബില്ലിൽ തീരുമാനമെടുക്കുന്നത് ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനാകില്ലെന്നും മൂന്നു മാസത്തിനുള്ളിൽ ബില്ലുകളിൽന്മേൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് വിധി പറഞ്ഞിരുന്നു. തമിഴ്‌നാട് ഗവർണർ തീരുമാനമെടുക്കാത്ത പത്തോളം ബില്ലുകൾ അന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെ നിയമമാകുകയും ചെയ്‌തിരുന്നു.
രാഷ്ട്രപതിയുടെ റെഫെറെൻസിന് മറുപടി പറഞ്ഞുകൊണ്ടാണ് ഇന്നലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കോടതികൾക്ക് ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും ഔദ്യോഗിക കർത്തവ്യങ്ങളിൽ ഇടപെടാൻ കോടതികൾക്ക് അവകാശമില്ലെന്ന് വിധിച്ചത്. ഗവർണർമാർ ഒപ്പിടാത്ത ബില്ലുകളിലും കോടതികൾക്ക് അനുമതി നൽകാൻ കഴിയില്ല. ഇതോടെ രണ്ടംഗ ബഞ്ചിന്റെ വിധിയോടെ നിയമമായ ബില്ലുകൾ അനിശ്ചിതത്വത്തിലായി.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…