കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാര്യങ്ങളേയും ആദ്യമെതിര്‍ക്കും, പത്തുവര്‍ഷത്തിനു ശേഷം അവര്‍ തന്നെ അതുനടപ്പാക്കും. ഇതാണ് കാലാകാലങ്ങളായി കേരളത്തിൽ ഇടത് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനെതിരെയും കർഷകരുടെ ജോലി എളുപ്പമാക്കിയ ട്രാക്ടറിനെതിരെയും സമരം ചെയ്തവരായിരുന്നു കമ്യൂണിസ്റ്റുകാർ. എന്നാൽ ട്രാക്ടറിനെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റുകാരുടെ ഒരു അന്തം കമ്മിയായ മന്ത്രി കെ രാധാകൃഷ്ണന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമ്മന്റുകളുമായി രംഗത്തെത്തുന്നത്. ഇതാ പറ്റിയ ജോലി, ഇത് തന്നെ ഒരു തൊഴിൽ ആക്കുന്നതാ നല്ലത് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. എന്തായാലും ഇടത് സഖാക്കന്മാരുടെ ഒരു ഇരട്ടത്താപ്പ് തന്നെയാണ് ഇപ്പോൾ ഇവിടെ വെളിച്ചതായിരിക്കുന്നത്. അതേസമയം, മറ്റുള്ള പാർട്ടികൾ കൊണ്ട് വരുന്ന പദ്ധതികൾ നാടിനു തന്നെ ആപത്ത് എന്നാണ് എപ്പോഴും ഇടത് സഖാക്കന്മാർ വാദിക്കുന്നത്. എന്നാൽ അതെ പദ്ധതി കമ്മ്യൂണിസ്റ്റുകാർ കൊണ്ട് വരുന്നതാണെങ്കിൽ അത് നാടിൻറെ വികസനവും നാടിൻറെ നന്മയ്ക്കാണ് സർക്കാർ പ്രവർത്തിക്കുന്നതും എന്ന വാചകം ഇവർ മുഴക്കും. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്നെയായിരുന്നു കെ റെയിൽ പദ്ധതി. കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അത് വിറ്റിട്ട് ഉച്ചയ്ക്ക് തിരിച്ചെത്താൻ സാധിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി ഇടതിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ അനുകൂലിച്ച് കൊണ്ട് അന്ന് പറഞ്ഞത്. എന്നാൽ കേന്ദ്രസർക്കാർ വന്ദേഭാരത് കൊണ്ട് വന്നപ്പോൾ അതിനെ നഖശിഖാന്തം എതിർക്കുകയാണ് ഇടത് സഖാക്കൾ ചെയ്തത്. എന്തായാലും, കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തന്നെയാണ് ഇതിലൂടെ വെളിവാകുന്നത്.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…