International

അഭയം തേടി വരുന്നവർ അശാന്തി പടർത്തുമ്പോൾ ! ഫ്രാൻസിനും സ്വീഡനും പിന്നാലെ ജർമ്മനിയും കത്തുന്നു; ജർമ്മൻ നഗരമായ സ്റ്റുട്ട്‌ഗാർട്ടിൽ കലാപം അഴിച്ച് വിട്ട് എറിട്രിയൻ അഭയാർത്ഥികൾ ! 26 പോലീസുകാർക്കുൾപ്പെടെ നിരവധിയാളുകൾക്ക് പരിക്ക് ! റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അഭയം നൽകണമെന്ന് വാദിക്കുന്നവർ കാണണം കുടിയേറ്റക്കാർക്ക് കണ്ണുമടച്ച് അഭയം നൽകിയ യൂറോപ്പിന്റെ ഇന്നത്തെ തേങ്ങൽ

ബെർലിൻ: ജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ സ്റ്റുട്ട്‌ഗാർട്ടിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിട്രിയനിൽ നിന്നുള്ള കുടിയേറ്റക്കാർ നടത്തിയ കലാപത്തിൽ 26 പോലീസ് ഓഫീസർമാരുൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. ഇന്ന് നഗര മധ്യത്തിൽ സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിക്കിടെയായിരുന്നു കലാപകാരികൾ അക്രമം അഴിച്ച് വിട്ടത്.

ഇന്ന് ഉച്ചതിരിഞ്ഞ് പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 200 ഓളം വരുന്ന കലാപകാരികൾ പോലീസ് ഉദ്യോഗസ്ഥർക്കും പരിപാടിയിൽ പങ്കെടുത്തവർക്കും നേരെ കല്ലെറിയുകയായിരുന്നു. പരിക്കേറ്റ 26 പോലീസുകാരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസുകാർക്ക് പുറമെ പരിപാടിയിൽ പങ്കെടുത്ത നാല് പേർക്കും രണ്ട് പ്രതിഷേധക്കാർക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു,

ജർമ്മനിയിൽ എറിട്രിയൻ അഭയാർത്ഥികൾ നടത്തുന്ന ഏറ്റവും ഒടുവിലത്തെ അക്രമസംഭവമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈയിൽ, പടിഞ്ഞാറൻ ജർമ്മൻ നഗരമായ ഗീസെനിൽ നടന്ന അക്രമസംഭവത്തിൽ 22 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സെപ്തംബർ ആദ്യ ആഴ്ചയിൽ ടെൽ അവീവിൽ നഗരത്തിലും അഭയാർത്ഥികൾ പ്രശ്നമുണ്ടാക്കിയിരുന്നു.എറിട്രിയൻ പ്രസിഡന്റ് ഇസയാസ് അഫ്‌വെർക്കി നേതൃത്വം നൽകുന്ന സർക്കാരുമായി അനുഭാവം പുലർത്തുന്ന ഗ്രൂപ്പുകളാണ് ഇന്ന് സ്റ്റുട്ട്‌ഗാർട്ടിൽ പരിപാടി സംഘടിപ്പിച്ചത്.

അഭയം തേടിയെത്തുന്നവർ ഒടുവിൽ മനഃസമാധനം കളയുന്നത് യൂറോപ്പിൽ ഇന്ന് പുതിയ കാഴ്ചയല്ല
അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവ‌ച്ചുകൊന്നുവെന്നാരോപിച്ച് തുടങ്ങിയ കലാപം ഫ്രാൻസിനെ പിടിച്ച് കുലുക്കിയത് ഈയിടെയാണ്. സംഘർഷത്തിൽ ആയിരക്കണക്കിന് പേരെയാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത്. പ്രതിഷേധത്തെ നേരിടാൻ 45,000 പോലീസുകാരെയാണ് ഒറ്റ ദിവസം കൊണ്ട് നിയോഗിച്ചത്. കലാപകാരികൾ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയതിന് പുറമെ നിരവധി ബാങ്കുകൾ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണ സംഭവങ്ങളിലായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമനിൻ വ്യക്തമാക്കിയിരുന്നു.

മതഗ്രന്ഥമായ ഖുർആൻ കത്തിക്കാൻ സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവ് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് സ്വീഡനിൽ നടന്ന കലാപത്തിന് പിന്നിലും കുടിയേറ്റക്കാരായിരുന്നു. പ്രതിഷേധക്കാർ പോലീസിനെതിരെയും ആക്രമണം നടത്തി. പ്രതിഷേധക്കാരിൽ കൂടുതലും കുടിയേറ്റക്കാരും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളും ആണെന്നാണ് സ്വീഡൻ പോലീസ് സ്ഥിരീകരിച്ചത്.

സ്വീഡനിലെയും ഫ്രാൻസിലെയും സംഭവവികാസങ്ങൾ പാഠമായതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി യുകെ ഭരണകൂടം മുന്നോട്ടു വന്നിരുന്നു. അനധികൃത കുടിയേറ്റക്കാർക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്കുള്ള പിഴ തുകകൾ യുകെ മൂന്നിരട്ടിയായി വർധിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും 60,000 പൗണ്ട് വരെ (ഏകദേശം 63 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്താം. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിച്ചാൽ ആദ്യ കുറ്റത്തിന് നിലവിൽ 15,000 പൗണ്ടായിരുന്നു പിഴ. ഇപ്പോൾ 45,000 പൗണ്ടായാണ് വർധിപ്പിച്ചത്. കുറ്റം ആവർത്തിസിച്ചാൽ 60,000 പൗണ്ട് പിഴയായി നൽകും.

അനധികൃത കുടിയേറ്റക്കാർക്ക് താമസ സൗകര്യമൊരുക്കിയാൽ 10,000 പൗണ്ടാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 20,000 പൗണ്ട് നൽകണം. കുടിയേറ്റക്കാരനും പിഴ ഒടുക്കണം. ഒരു തവണ പിടിക്കപ്പെട്ടാൽ 5000 പൗണ്ടാണ് അടക്കേണ്ടത്. കുറ്റം ആവർത്തിക്കപ്പെട്ടാൽ 10,000 പൗണ്ട് നൽകണം. 2020-ൽ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി നടത്തിയ ഒരു പഠനം പ്രകാരം 5, 94,000 ത്തിനും 7, 45,000 ത്തിനുമിടയിലുള്ള അനധികൃത കുടിയേറ്റക്കാർ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

അടുത്തവർഷം മുതൽ പിഴ തുക വർധിപ്പിച്ച നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത് . ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്നുള്ള കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാർ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം മാത്രം ഇംഗ്ലീഷ് ചാനൽ മറികടന്ന് 45,000 ത്തിലധികം ആളുകളാണ് യുകെയിൽ എത്തിയത് എന്നാണ് വിവരം

Anandhu Ajitha

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

10 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

39 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

46 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

54 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago