When trying to remember the face of Anupam Kher on the Malayalam screen, the first film that comes to the mind of most of the audience is Pranaam directed by Blessy starring Mohanlal.
മലയാളത്തിന്‍റെ സ്ക്രീനില്‍ അനുപം ഖേറിന്‍റെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസില്‍ ആദ്യമെത്തുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‍ത പ്രണയം ആയിരിക്കും. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യൂസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അനുപം ഖേര്‍ അവതരിപ്പിച്ചത്. അച്യുത മേനോന്‍ എന്നായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ പ്രണയത്തിനു മുന്‍പും അനുപം ഖേര്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ തന്നെ ഇന്ദ്രജാലം, പ്രജ, ബ്ലെസിയുടെ കളിമണ്ണ്, ഒപ്പം നയന എന്ന ചിത്രത്തിലും അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുപം ഖേര്‍ മലയാളത്തിന്‍റെ സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ് ചിത്രം.
ചിത്രത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അനുപം ഖേറിന്‍റെ കരിയറിലെ 531-ാം ചിത്രമാണ് ഇത്. ദിലീപ്, ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷം. ചിത്രത്തിന്‍റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ, സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപം ഖേര്‍ കുറിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…