ശരണ്യ
കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ജീവനക്കാരിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെയാണ് (31) വ്യാഴാഴ്ച മുതൽ തടിയൻഡമോൾ കൊടുമുടിക്ക് സമീപത്തെ കൊടുംവനത്തിൽ കാണാതായത്. ട്രക്കിങ്ങിനിടെ വഴിതെറ്റിയ ശരണ്യയെ കണ്ടെത്താനായി കർണാടക വനംവകുപ്പും പോലീസും സംയുക്തമായി വൻ തിരച്ചിലാണ് നടത്തുന്നത്. ഞായറാഴ്ച മുതൽ വനമേഖലയിൽ കൂടുതൽ പരിചയസമ്പന്നരായ തെരച്ചിൽ വിദഗ്ധരെയും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരണ്യ ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽനിന്ന് കുടകിലെത്തിയത്. അവിടെയുള്ള ഒരു ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ശരണ്യ, മറ്റ് ഒൻപത് സഞ്ചാരികൾക്കൊപ്പമാണ് വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതിയോടെ തടിയൻഡമോൾ മലനിരകളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. യാത്രയ്ക്കിടയിൽ സംഘത്തിൽനിന്ന് വേർപെട്ടുപോയ ശരണ്യ ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയ വിവരം ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും ആശയവിനിമയം പൂർണ്ണമായും നിലയ്ക്കുകയുമായിരുന്നു. നാട്ടുകാരും വനംവകുപ്പും ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ശരണ്യയുടെ അവസാന ടവർ ലൊക്കേഷൻ കേരളത്തിലെ ഇരിക്കൂറിന് അടുത്തുള്ള വനമേഖലയിൽ കാണിച്ചത് അന്വേഷണത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. യുവതി കേരള അതിർത്തിയിലേക്ക് കടന്നോ എന്ന സംശയത്തിൽ കർണാടക പോലീസ് കേരള പോലീസിനെ വിവരമറിയിച്ചു. നാദാപുരം പോലീസ് യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ശരണ്യ വീട്ടിലെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ശരണ്യയുടെ ബന്ധുക്കൾ കുടകിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിൽ നാദാപുരം എംഎൽഎ ഇ.കെ. വിജയൻ മുഖ്യമന്ത്രിയുടെ ഓഫീസുമായും റൂറൽ എസ്പിയുമായും ബന്ധപ്പെട്ട് തിരച്ചിൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗശല്യമുള്ള മേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…