എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഡിന്റോ കെപി
എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതിൽ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയമെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍. കുട്ടികള്‍ പാടിയത് ദേശഭക്തിഗാനമാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെപിയുടെ പ്രതികരണം. ഒരു മീഡിയയുടെ ആവശ്യപ്രകാരമാണ് കുട്ടികള്‍ പാടിയതെന്നും ആദ്യം പാടിയത് വന്ദേ മാതരമാണെന്നും പിന്നീട് മലയാളം പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴാണ് ഗണഗീതം ആലപിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഗണഗീതത്തില്‍ എവിടെയാണ് ദേശവിരുദ്ധതയുള്ളതെന്നും നമ്മളെല്ലാം ഒറ്റമനസ്സായി നില്‍ക്കണം എന്നാണ് ഗണഗീത സന്ദേശമെന്ന് കൂടി പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു
സ്‌കൂളിനെതിരേ നടപടിയുണ്ടാകുമെന്ന് പറഞ്ഞാല്‍ ഭയപ്പെടില്ലെന്നും ഇതിന്റെ പേരില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നിയമപരമായി തന്നെ നേരിടുമെന്നും എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഗണഗീതം ആലപിച്ചതിൽ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരണവുമായി രംഗത്ത് വന്നത്
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…