പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച തബ്ലീഗ് ജമാഅത്ത് മൗലാന തൗഖീർ അഹമ്മദിനെ പരിഹസിച്ച് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇസ്ലാമാക്കുമെന്ന് പറഞ്ഞ മൗലാനയെ ജോക്കർ എന്നാണ് തിരക്കഥാകൃത്ത് വിശേഷിപ്പിച്ചത്.
കൂടാതെ, ആരാണ് ഈ ബുദ്ധിശൂന്യമായ തമാശക്കാരനിന്നും എന്ത് കൊണ്ട് അവന്റെ വീട്ടുകാർ അവനെ ഇതുവരെ ഒരു മാനസിക അഭയകേന്ദ്രത്തിൽ ആക്കിയില്ലെന്നും ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. ഇപ്പോഴിതാ, നിരവധി പേരാണ് ജാവേദ് അക്തറിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നത്. അതേസമയം, ടൈംസ് നൗ നവഭാരതുമായുള്ള സംഭാഷണത്തിലാണ് മൗലാന തൗക്കീർ അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്. യോഗി ആദിത്യനാഥിനെയും നരേന്ദ്രമോദിയെയും ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മൗലാന അഭിമുഖത്തിൽ പറയുന്നു. ഇരുവരെയും ഹിന്ദുക്കളുടെ പ്രധാന വ്യക്തിത്വങ്ങളെന്ന് വിശേഷിപ്പിച്ച മൗലാന, ഇരുവരും മതം മാറിയാൽ ഒരുപാട് മെച്ചപ്പെടുമെന്നും പറഞ്ഞിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പോലെ, ഇന്ത്യയിലും ഒരു ദിവസം ശരിയത്ത് ഭരണം സ്ഥാപിക്കപ്പെടുമെന്നും ഇതര മതസ്ഥരെ ഇസ്ലാമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മൗലാന പറയുന്നു. രാജ്യത്തെ 99 ശതമാനം ഇസ്ലാമിക മതപരിവര്‍ത്തനം നടത്തുന്നത് തബ് ലീഗ് ജമാഅത്താണ്. അമുസ്ലിംകളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുന്നത് ജമാഅത്താണ്. മുമ്പ് പ്രവാചകന്മാരെ അനുസരിക്കാത്തവര്‍ ശിക്ഷ അനുഭവിച്ചുവെന്നും താന്‍ ഇപ്പോഴും ഇസ്ലാം മതം സ്വീകരിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും വിഗ്രഹാരാധകരെ വഴിപിഴച്ചവരാണെന്ന് വിശേഷിപ്പിച്ച മൗലാന, അവരെ അല്ലാഹുവിന്റെ ആരാധനയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു. 2014 മുതല്‍ രാജ്യത്തുടനീളം 20 ലക്ഷത്തോളം അമുസ്ലിംകള്‍ ഇസ്ലാം മതം സ്വീകരിച്ചതായി തൗക്കീര്‍ അവകാശപ്പെട്ടു. തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മൗലാന പറഞ്ഞു. ഇന്‍ഷാ അല്ലാഹ് ശരീഅത്ത് നിയമം ഇവിടെ വരും. നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നോക്കൂ, അവിടെ ശരിയത്ത് നിയമം നടപ്പാക്കി. അമേരിക്ക അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും ആട്ടിയോടിച്ചു. മതപരിവര്‍ത്തനം ആവശ്യമാണെന്ന് വിവരിച്ച മൗലാന, എല്ലാവരേയും അല്ലാഹുവിന്റെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…