അപകടത്തിന്റെ സിസിടീവീ ദൃശ്യങ്ങളിൽ നിന്ന്
മൂവാറ്റുപുഴ : റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നു വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. ബികോം അവസാന വര്‍ഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത ആണ് അപകടത്തിൽ മരിച്ചത്. നമിതയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.
റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥികളെ മൂവാറ്റുപുഴ ഭാഗത്തു നിന്നു അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ സാരമായി പരുക്കേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് കോളജിനു സമീപം അമിതവേഗത്തില്‍ കോളേജിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതായി കണ്ടതായി പരിസരവാസികൾ പറഞ്ഞു.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…