While returning home, a chakkakomban in front; The young man who ran away fell on the ground and was injured
മൂന്നാർ: ചിന്നക്കനാലിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട് ഭയന്നോടിയ യുവാവിന് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിനാണ് പരിക്കേറ്റത്. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ വൈകുന്നേരം 7 മണിയോടെയാണ് കുമാർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന ചിന്നം വിളിച്ചെത്തിയതോടെ കുമാർ തിരിഞ്ഞ് ഓടി. രക്ഷപ്പെട്ട് ഓടുന്നതിനിടെ നിലത്ത് വീണ് കുമാറിന്റെ തലയ്ക്കും കാലിനും പരിക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് താൻ ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതിനിടെ ഇടുക്കിയിൽ നിന്നും മയക്കുവെടിവെച്ച് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട്ടിൽ തന്നെ തുടരുകയാണ്. മയക്കു വെടിവെക്കാൻ അവസരം നൽകാതെ തമിഴ്നാട് തേനി ജില്ലയിലെ വനത്തിനുള്ളിൽ ആണ് അരിക്കൊമ്പൻ ഉള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ പൂശാനംപെട്ടി മേഖലയിലെ വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയാൻ വനപാലകരുടെ വൻ സംഘത്തെയാണ് നിയേഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരാരും തന്നെ ഈ മേഖലയിലേക്ക് വരുന്നില്ല. ഉൾക്കാട്ടിലേക്ക് അരിക്കൊമ്പൻ പോകുമെന്നാണ് വനംവകുപ്പിൻറെ കണക്കുകൂട്ടൽ. ആനയെ നിരീക്ഷിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കു വെടി വെക്കാനാണ് തീരുമാനം.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…