PM-modi-congratulate-indian-cricket-team-for-their-win
വാഷിംഗ്ടൺ: കൊറോണയ്ക്ക് എതിരായുള്ള വാക്സിൻ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതെന്ന പ്രശംസയുമായി വൈറ്റ്ഹൗസ്. കോവിഡ്-19 റെസ്‌പോൺസ് കോർഡിനേറ്റർ എന്ന ചുമതല വഹിക്കുന്ന ഇന്ത്യൻ വംശജൻ കൂടിയായ വൈറ്റ്ഹൗസ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ആശിഷ് ഝായാണ് ഇന്ത്യയെ പ്രശംസിച്ചിരിക്കുന്നത്.
കൊറോണ കാലത്ത് ഇന്ത്യയുടെ ഹൈഡ്രോക്സിക്ലോറോക്വിനിനേയും വാക്‌സിനേയും തള്ളി പ്പറഞ്ഞ അമേരിക്കയാണ് ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണ കരുത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നത്. മരുന്ന് നിർമ്മാണ മേഖലയിൽ ഇന്ത്യയുമായി കൈകോർത്തുകൊണ്ട് ഫാർമ രംഗത്ത് ചൈനയുടെ മേധാവിത്വം തകർക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിട്ടിരിക്കുന്നത്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന മാദ്ധ്യമ സമ്മേളനത്തിലായിരുന്നു ഇന്ത്യയെ പ്രശംസിച്ചത്.
ഇന്ത്യ കൊറോണയെ നേരിട്ട രീതി ലോകരാഷ്‌ട്രങ്ങൾക്കെല്ലാം മാതൃകയാണ്. വാക്‌സിൻ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം പരമാവധി വാക്‌സിൻ ലഭ്യത ഉറപ്പുവരുത്താനും ഇന്ത്യക്ക് കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കായി യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ എത്തിക്കുന്നതിൽ ഇന്ത്യകാണിച്ച വേഗത അമ്പരപ്പിക്കുന്നതാണെന്ന് മുൻപ് ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു.
ക്വാഡിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തമാകണമെന്നും മരുന്നുകളുടേയും വാക്‌സിനുക ളുടേയും അതുപോലെ ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി കാര്യത്തിലും ഇന്ത്യ കാണി ക്കുന്ന വേഗതയും പ്രതിബന്ധതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും ഝാ ചൂണ്ടികാട്ടുകയും ചെയ്തു.
ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണ രംഗത്തെ മികവ് വർദ്ധിപ്പിക്കാൻ അമേരിക്ക എല്ലാ സഹായവും നൽകുമെന്നും ഝാ പറഞ്ഞു. ഹൈദരാബാദ് കേന്ദ്രീകരിച്ച് അമേരിക്കയുടെ ധനകാര്യസ്ഥാപനങ്ങളും ബയോളജിക്കൽ ഇ.ലിമിറ്റഡ് എന്ന സ്ഥാപനവും വാക്‌സിൻ നിർമ്മാണത്തിനുള്ള കേന്ദ്രം 2021 ഒക്ടോബറിൽ ആരംഭിച്ച വിവരവും ഝാ ഓർമ്മിപ്പിച്ചു.
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…