Tuesday, May 14, 2024
spot_img

ഇന്ത്യ കൊറോണയെ നേരിട്ട രീതി ലോകരാഷ്‌ട്രങ്ങൾക്കെല്ലാം മാതൃക; വാക്‌സിൻ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നു; ഇന്ത്യയെ അഭിനന്ദിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: കൊറോണയ്ക്ക് എതിരായുള്ള വാക്സിൻ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതെന്ന പ്രശംസയുമായി വൈറ്റ്ഹൗസ്. കോവിഡ്-19 റെസ്‌പോൺസ് കോർഡിനേറ്റർ എന്ന ചുമതല വഹിക്കുന്ന ഇന്ത്യൻ വംശജൻ കൂടിയായ വൈറ്റ്ഹൗസ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ആശിഷ് ഝായാണ് ഇന്ത്യയെ പ്രശംസിച്ചിരിക്കുന്നത്.

കൊറോണ കാലത്ത് ഇന്ത്യയുടെ ഹൈഡ്രോക്സിക്ലോറോക്വിനിനേയും വാക്‌സിനേയും തള്ളി പ്പറഞ്ഞ അമേരിക്കയാണ് ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണ കരുത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നത്. മരുന്ന് നിർമ്മാണ മേഖലയിൽ ഇന്ത്യയുമായി കൈകോർത്തുകൊണ്ട് ഫാർമ രംഗത്ത് ചൈനയുടെ മേധാവിത്വം തകർക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിട്ടിരിക്കുന്നത്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന മാദ്ധ്യമ സമ്മേളനത്തിലായിരുന്നു ഇന്ത്യയെ പ്രശംസിച്ചത്.

ഇന്ത്യ കൊറോണയെ നേരിട്ട രീതി ലോകരാഷ്‌ട്രങ്ങൾക്കെല്ലാം മാതൃകയാണ്. വാക്‌സിൻ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം പരമാവധി വാക്‌സിൻ ലഭ്യത ഉറപ്പുവരുത്താനും ഇന്ത്യക്ക് കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കായി യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ എത്തിക്കുന്നതിൽ ഇന്ത്യകാണിച്ച വേഗത അമ്പരപ്പിക്കുന്നതാണെന്ന് മുൻപ് ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു.

ക്വാഡിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തമാകണമെന്നും മരുന്നുകളുടേയും വാക്‌സിനുക ളുടേയും അതുപോലെ ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി കാര്യത്തിലും ഇന്ത്യ കാണി ക്കുന്ന വേഗതയും പ്രതിബന്ധതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും ഝാ ചൂണ്ടികാട്ടുകയും ചെയ്തു.

ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണ രംഗത്തെ മികവ് വർദ്ധിപ്പിക്കാൻ അമേരിക്ക എല്ലാ സഹായവും നൽകുമെന്നും ഝാ പറഞ്ഞു. ഹൈദരാബാദ് കേന്ദ്രീകരിച്ച് അമേരിക്കയുടെ ധനകാര്യസ്ഥാപനങ്ങളും ബയോളജിക്കൽ ഇ.ലിമിറ്റഡ് എന്ന സ്ഥാപനവും വാക്‌സിൻ നിർമ്മാണത്തിനുള്ള കേന്ദ്രം 2021 ഒക്ടോബറിൽ ആരംഭിച്ച വിവരവും ഝാ ഓർമ്മിപ്പിച്ചു.

Related Articles

Latest Articles