Kerala

പാംപ്ലാനിക്ക് പിന്തുണയേറുന്നു; സിപിഎമ്മും കോൺഗ്രസ്സും അവഗണിച്ചെന്ന് താമരശ്ശേരി ബിഷപ്പ്; ന്യുനപക്ഷ ക്ഷേമവകുപ്പ് പിണറായി ചിലർക്ക് തീറെഴുതിക്കൊടുത്തുവെന്ന് വിമർശനം

കോഴിക്കോട്: റബ്ബറിന് മെച്ചപ്പെട്ട വില ലഭിച്ചാൽ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന ബിഷപ്പ് പാംപ്ലാനിയുടെ നിലപാടിന് പിന്തുണയേറുന്നു. സിപിഎമ്മും കോൺഗ്രസ്സും അവഗണിച്ചെന്നും കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ബി.ജെ.പി. ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു ന്യുനപക്ഷ ക്ഷേമ വകുപ്പുണ്ട്. നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി ആ വകുപ്പ് ഏറ്റെടുത്തു. പക്ഷെ ബാഹ്യ സമ്മർദ്ദങ്ങൾ കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരു മന്ത്രിക്ക് നൽകി. അതിൽ കേരളത്തിലെ ക്രൈസ്തവർക്ക് വലിയ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഒരു വലിയ സംഘടിതശക്തി അല്ലാത്തത് കൊണ്ട് കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. പ്രസംഗങ്ങളിലും പുസ്തകങ്ങളിലും മാത്രം കർഷകരെ വാഴ്ത്തുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാർ.

മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോള്‍ കൊല്ലുമെന്ന് കര്‍ഷകര്‍ പേടിച്ചിരിക്കുമ്പോള്‍ ബഫര്‍ സോണ്‍ കൊണ്ടുവന്ന് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എത്രയോ സമരങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍ ഈ കാലയളവില്‍ നടത്തി പക്ഷെ ഒരു പ്രശ്‌നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ലെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

Kumar Samyogee

Recent Posts

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

27 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

28 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

1 hour ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

2 hours ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

2 hours ago