India

സിസോദിയ അകത്തുതന്നെ! 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡി നീട്ടി കോടതി; മദ്യനയ അഴിമതിക്കേസിൽ ഇപ്പോൾ അഴിയെണ്ണുന്നത് മുൻ ഉപമുഖ്യമന്ത്രി അടക്കം 12 പേർ

ദില്ലി: മദ്യനയ അഴിമതിക്കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ദില്ലി റോസ് അവന്യു കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിറക്കിയത്. സിസോദിയ ഈ മാസം 22 വരെ ഇ ഡി യുടെ കസ്റ്റഡിയിലാണ്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ സിസോദിയ അടക്കം 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. മദ്യനയ അഴിമതിക്കേസിൽ സിബിഐ യും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിബിഐ എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. സ്വകാര്യ കമ്പനികൾക്ക് അനുകൂലമായി മദ്യനയം രൂപപ്പെടുത്തുന്നതിന് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.

Kumar Samyogee

Recent Posts

പപ്പുവിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ട് !

ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ

12 mins ago

വിരമിക്കൽ പ്രസംഗത്തിനിടെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

33 mins ago

ആം ആ​​ദ്മിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധം ! ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…

37 mins ago

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

1 hour ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

1 hour ago