Kerala

“ജയിലിൽ 63 രൂപ മുതൽ നൂറ് രൂപ വരെ ദിവസവേതനം വാങ്ങുന്ന പ്രതിക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ മുടക്കിയതാര് ? . കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയതിന് പിന്നിൽ നടൻ ദിലീപ്” – ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര.

കൊച്ചി: ജയിലിൽ 63 രൂപ മുതൽ നൂറ് രൂപ വരെ ദിവസവേതനം വാങ്ങുന്ന പൾസർ സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ മുടക്കിയതാരെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയത് എട്ടാം പ്രതിയായ നടൻ ദിലീപാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

“പൾസർ സുനിക്ക് ജയിലിലെ ശമ്പളം 63 രൂപ മുതൽ നൂറ് രൂപ വരെയാണ്. ജയിൽ അടുക്കളയിലാണ് ഇയാൾക്ക് ജോലി. ഏഴര വർഷമായി ജയിലിൽത്തന്നെയാണ് അയാൾ കിടക്കുന്നത്. ലക്ഷങ്ങൾ മുടക്കി നാലാം തവണയും സുപ്രീംകോടതിയിൽ പോകണമെങ്കിൽ സുനിയെ സഹായിക്കുന്നതാരാണ്. ഇതെല്ലാം പല തവണ നമ്മൾ ചോദിച്ചിട്ടുള്ള ചോദ്യമാണ്. താൻ തന്നെ പല മാദ്ധ്യമങ്ങൾക്കുമുന്നിലും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

സഹ തടവുകാരനായ ജിൻസണോട് 250 രൂപ ചോദിക്കുന്ന ഓഡിയോ വരെ പുറത്തുവന്നിട്ടുണ്ട്. സുനിക്കുവേണ്ടി കാശുമുടക്കിയത് ആരാണെന്നാണ് ആദ്യം അറിയേണ്ടത്. അതിന്റെ ആവശ്യകത ആർക്കാണ്? ഇതിൽനിന്ന് ഒരു കാര്യം മനസിലായി. സർക്കാർ പറയുന്നതുപോലെ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയത് പൾസർ സുനിയൊന്നുമല്ല. അതിനുപിന്നിൽ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപാണ്. കാരണം 66 പ്രാവശ്യമാണ് സുനിക്കുവേണ്ടി സുപ്രീം കോടതിയിൽ ഹർജി കൊടുത്തത്.

87 ദിവസം അന്വേഷണോദ്യോ​ഗസ്ഥനെ വിചാരണ ചെയ്തു. 46 ദിവസം ബാലചന്ദ്ര കുമാർ എന്നയാളെ വിചാരണ ചെയ്തു. മൂന്ന് കോടതികളിൽ നിന്ന് മൂന്നു പ്രാവശ്യം മെമ്മറി കാർഡ് ചോർന്നു പോയിട്ട് അതിനുള്ള വ്യക്തമായ ഉത്തരം ഈ കോടതികളിൽ ആരെങ്കിലും തന്നോ? അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല. ഒരു പെൺകുട്ടിയുടെ മാനം അടങ്ങുന്ന മെമ്മറി കാർഡാണ് മൂന്ന് കോടതികളിൽനിന്ന് പുറത്തുപോയത്. അതിനുശേഷം രണ്ടര വർഷത്തോളം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തിവെച്ചു. അവസാനം പ്രോസിക്യൂഷൻ ചോദിച്ചപ്പോഴാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അതയച്ചുകൊടുത്തത്. ഇതെവിടത്തെ നീതിയും നിയമവുമാണ്?

ഇനി സംഭവിക്കാൻ പോകുന്നത്, പൾസർ സുനി പുറത്തിറങ്ങുന്നതോടെ ബാക്കി പ്രതികളുമായി ചേർന്ന് പല വെളിപ്പെടുത്തലുകളും നടത്തും. അതിനോടനുബന്ധിച്ച് ഈ കേസിനെ അട്ടിമറിക്കാനുള്ള എല്ലാ കാര്യങ്ങളും അയാൾ ചെയ്യും. ദിലീപടക്കം ഈ കേസിൽ പ്രബലന്മാരായി നിൽക്കുന്ന ആളുകളെ സഹായിക്കാനായി പൾസർ സുനി നൂറ് ശതമാനം രം​ഗത്തെത്തും.”- ബൈജു കൊട്ടാരക്കര പറഞ്ഞു.

Anandhu Ajitha

Recent Posts

വി സി നിയമനത്തിലെ സമവായം !സിപിഎമ്മിൽ പൊട്ടിത്തെറി ; സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി വിജയന് അതിരൂക്ഷ വിമർശനം

തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…

12 minutes ago

പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ ഉടനില്ല !പ്രതികളെ നോട്ടീസ് നൽകി വിളിച്ചുവരുത്തും

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…

2 hours ago

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

11 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

11 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

11 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

14 hours ago