ദില്ലി : തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രത്തിൽ ഇടം പിടിച്ച് ജൈത്രയാത്ര തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദിക്ക് വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നതിനാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഇനി ആരെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നുകേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ഒരു സർവേ നടത്തിയിരിക്കുകയാണ് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ.
സർവേയിൽ ആഭ്യന്തരമന്ത്രി അമിത്ഷായാണ് മുന്നിൽ നിൽക്കുന്നത്. മോദിക്ക് പകരക്കാരനാവാൻ അമിത്ഷാ മാത്രമാണ് യോഗ്യനെന്ന് കരുതുന്നവർ ഇരുപത്തഞ്ചുശതമാനം പേരാണ്. സർവേയിൽ ദക്ഷിണേന്ത്യയിലാണ് അമിത് ഷായ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ സർവേയിൽ 31 ശതമാനം വോട്ടുകൾ അമിത് ഷാ നേടിയിട്ടുണ്ട്. അതേസമയം, രണ്ടാമതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൂന്നാമതായി നിതിൻ ഗഡ്കരിയുമാണ് സർവേയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 19 ശതമാനം ആളുകളാണ് യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നത്. 13 ശതമാനം ആളുകൾ നിതിൻ ഗഡ്കരിയെയും പിന്തുണയ്ക്കുന്നു. കൂടാതെ, അഞ്ചു ശതമാനം വീതം വോട്ടുകൾ നേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…