olympic medal
ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ നിരവധി ഒളിമ്പിക് താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇവരെല്ലാം മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കൗതുക കാഴ്ച്ചയാകുകയാണ്. ഒന്നല്ല ഒരായിരം ഫോട്ടോകൾ ഇങ്ങനെ ഉണ്ട്. എന്നാൽ അതെന്തുകൊണ്ടാകാം എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അതിനുള്ള കാരണം ഇതാണ്. 1991 കാലഘട്ടം മുതലാണ് മെഡൽ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്. പൊതുവെ വിജയികൾ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നിൽക്കുന്നത് മടുപ്പ് തോന്നിയപ്പോൾ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയിൽ ഉദിച്ചതാണ് ഈ ആശയം. എന്തായാലും പിന്നീട് വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ക്ലിക്കായി മാറുകയായിരുന്നു.
അതേസമയം ഇതിന് പിന്നിൽ മറ്റൊരു ചരിത്രവും ഉണ്ട്. മുൻപ് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു. സ്വർണം മൃദു ലോഹമായതിനാൽ പരിശുദ്ധമായ സ്വർണ്ണം കടിക്കുമ്പോൾ അതിന് മുകളിൽ പല്ലുകളുടെ പാട് അവശേഷിക്കും. ഇക്കാര്യം ഹിറ്റായതോടെ ഇന്ന് ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ലെന്നതാണ് സത്യം. മാത്രമല്ല ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ബന്ധിക്കാതെ തന്നെ വിജയികൾ നിൽക്കുമത്രേ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…