Indian Flag Spotted At US Capitol Attack
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഇതിനെ വിലയിരുത്തിയത്. അതേസമയം ഈ പ്രക്ഷോഭകർക്കിടയിൽ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയത്.
ഇത് ആരെന്നു തിരഞ്ഞു സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ഒടുവിൽ ആളെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് മലയാളികളാണ്. പതാകയേന്തി സമരത്തിലെത്തിയത് ഒരു മലയാളി ആയിരുന്നു. അതേസമയം അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. പത്തുലക്ഷത്തോളം പേര് പ്രതിഷേധത്തില്‍ പങ്കെടുത്തിരുവെന്നും, എന്നാല്‍ അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയതെന്നും വിന്‍സന്റ് പറയുന്നു. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്ക്കുന്ന പടം വൈറലായിരുന്നു. എന്നാല്‍ സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്ന് വിന്‍സന്റ് പറഞ്ഞു.
എന്നാല്‍ ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ മലയാളികൾ അടക്കമുള്ളവർ രംഗത്തെത്തി കഴിഞ്ഞു. വിൻസൺ പാലത്തിങ്കൽ പ്രസിഡന്റിന്റെ എക്സ്പ്പോർട് കൗൺസിലിലിലെ ഒരു അംഗമാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ട്രമ്പ് ഇദ്ദേഹത്തെ കയറ്റുമതി കൗൺസിലിലേക്ക് നിയമിക്കാനായി നാമ നിർദേശം നൽകിയത്. ‘യുഎസ് പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി നിന്ന മാന്യൻ മലയാളിയും കൊങ്കിയുമായ വിന്‍സന്റ് ആണെന്നൊക്കെ കേൾക്കുന്നു. ഒരു രാജ്യത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധസമരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യൻ ദേശീയ പതാകയെ ദുരുപയോഗം ചെയ്ത ഇയാൾക്കെതിരെ നടപടിയുണ്ടാകണം’- ഇത്തരത്തിൽ രൂക്ഷമായ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. വിർജിനിയയിൽ 27 വർഷങ്ങൾ ചിലവിട്ട വിൻസണിന്റെ കഴിവുകൾക്കുള്ള അംഗീകാരം എന്നോണമാണ് ട്രമ്പ് ഇദ്ദേഹത്തെ എക്സ്പ്പോർട് കൗൺസിലിലിലെ അംഗമാക്കിയത്. ഈ നേട്ടത്തിൽ ട്രംപിനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ തന്നെയാണ് ഇദ്ദേഹം ചെയ്ത പുതിയ പ്രവൃത്തിയെന്നാണ് ഏവരും പറയുന്നത്.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…