Business

ലാഭമെടുപ്പ് വ്യാപകമായി ! നിലതെറ്റി വിപണികൾ; ആയിരം പോയിന്റിലേറെ തകര്‍ന്ന് സെന്‍സെക്‌സ്; നിഫ്റ്റി ഇടിഞ്ഞത് 300 പോയന്റോളം

റെക്കോർഡ് ഭേദിച്ച് 72,000 നിലവാരത്തിനടുത്തെത്തിയതിന് പിന്നാലെ ആയിരം പോയിന്റിലേറെ തകര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി സെന്‍സെക്‌സ്. നിഫ്റ്റി 300 പോയന്റോളം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന നിലവാരത്തിലെത്തിയ വിപണിയില്‍നിന്ന് ലാഭമെടുപ്പ് വ്യാപകമായതാണ് രണ്ട് സൂചികകളെയും പിന്നോട്ടടിച്ചത്. സെന്‍സെക്‌സ് 930.88 പോയന്റ് താഴ്ന്ന് 70,506.31ലും നിഫ്റ്റി 302.90 പോയന്റ് നഷ്ടത്തില്‍ 21,150.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞു.അതേസമയം എഫ്എംസിജി സൂചിക മാത്രമാണ് നേട്ടത്തില്‍ പിടിച്ചുനിന്നത്. ബാങ്ക്, ഐടി സൂചികകളും 0.50 ശതമാനം നഷ്ടം നേരിട്ടു. ഓട്ടോ, മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി ഓഹരികളും തകര്‍ച്ച നേരിട്ടു.

അതേസമയം ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടന്നത്. ജപ്പാന്റെ നിക്കി 225 പോയന്റ് ഉയര്‍ന്നു. അമേരിക്കയിലെ (രണ്ട് വര്‍ഷത്തെ) കടപ്പത്ര ആദായത്തില്‍ ഒരു ശതമാനത്തോളം കുറവുണ്ടായതാണ് ആഗോള വിപണി നേട്ടമാക്കിയത്.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

4 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

5 hours ago