പ്രവാചക നിന്ദ ആരോപിച്ച് ആക്രമികൾ ക്രിസ്ത്യൻ ദേവാലയം ആക്രമിക്കുന്നു
പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളും തകർക്കപ്പെട്ടതായി റിപ്പോർട്ട് .സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രെസ്ബിറ്റീരിയൻ ചർച്ച്, അലൈഡ് ഫൗണ്ടേഷൻ ചർച്ച്, ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ ഈസാ നഗ്രി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെഹ്‌റൂൺവാല ചർച്ച് എന്നീ ക്രിസ്ത്യൻ ദേവാലയങ്ങൾ കൊള്ളയടിക്കപ്പെട്ടതായി ജറൻവാല തഹസിൽ പാസ്റ്റർ ഇമ്രാൻ ഭാട്ടിയെ ഉദ്ധരിച്ച് ഡോൺ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ ക്ലീനറുടെ വീടും തകർത്തതായി ഭട്ടി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരുമായി പോലീസ് ചർച്ച നടത്തി വരികയാണെന്നും പ്രദേശം വളഞ്ഞിട്ടുണ്ടെന്നും പഞ്ചാബ് പോലീസ് മേധാവി ഉസ്മാൻ അൻവർ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രവിശ്യയിലുടനീളമുള്ള പോലീസിനെ സജീവമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആൾക്കൂട്ടം ആക്രമിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ക്രിസ്ത്യൻ സമുദായാംഗമായ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. എന്നാൽ, പോലീസ് മൗനം പാലിക്കുകയാണെന്ന് ക്രിസ്ത്യൻ നേതാക്കൾ ആരോപിച്ചു. വിശുദ്ധ ഖുറാനെ നിന്ദിച്ചു എന്ന തെറ്റായ ആരോപണം ഉന്നയിച്ച് ആരോപിച്ച് ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ചർച്ച് ഓഫ് പാകിസ്ഥാൻ പ്രസിഡന്റ് ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.
ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പെടുന്ന ന്യൂനപക്ഷങ്ങളെ പലപ്പോഴും മതനിന്ദ ആരോപണങ്ങൾക്ക് വിധേയരാക്കുകയും മതനിന്ദ നിയമപ്രകാരം വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നത് പാകിസ്ഥാനിൽ പതിവായിരിക്കുകയാണ്
https://twitter.com/BishopAzadM/status/1691729068889354251?ref_src=twsrc%5Etfw
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…