Wife dies after being stabbed by her husband at Ottapalam Kothakurushi.
പാലക്കാട്: ഒറ്റപ്പാലം കോതക്കുറുശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കോതകുറുശ്ശി സ്വദേശി കിഴക്കേ പുരയ്ക്കൽ രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനവും കൊലപാതകവും കോതക്കുറിശ്ശിയെ ഞെട്ടിച്ചിരിക്കുകയാണ്.
കൃഷ്ണദാസിന് മാനസിക പ്രയാസങ്ങൾ ഉള്ളതായാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടുതവണ ഇതിന് ചികിത്സ തേടിയതായും ബന്ധുക്കൾ പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റ സമയത്താണ് സംഭവം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെ മകൾ അനഘക്കും വെട്ടേറ്റിരുന്നു. മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് അനഘ. കുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ കൃഷ്ണദാസിന്റെ മകളുടെ കരച്ചിൽ കേട്ടാണ് അയലത്ത് താമസിക്കുന്ന സഹോദരൻ ഓടി വന്നത്. അപ്പോഴാണ്, രജനിയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയും സമീപത്ത് ഉണ്ടായിരുന്നു. മൂന്ന് മക്കളിൽ ഒരാളായ അനഘയ്ക്കും പരിക്കുണ്ടായിരുന്നു. ഇത് ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…