India

ഭാര്യ ബിജെപിയിൽ ചേർന്നു; പിന്നാലെ മുത്തലാഖ് ചൊല്ലി ഭർത്താവ്! കേസെടുത്ത് പോലീസ്

ഭോപ്പാൽ: ഭാര്യ ബിജെപിയിൽ ചേർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി ഭർത്താവ്. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് ഭാര്യ ബിജെപിയിൽ ചേർന്നു എന്ന കാരണത്താൽ ഭർത്താവ് ബന്ധം വേർപെടുത്തിയത്. ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി അബ്ദുൾ ആസിഫ് മൻസൂരിക്കും ഇയാളുടെ മാതാവ്, സഹോദരിമാർ എന്നിവരടങ്ങിയ കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു.

എട്ടുവർഷം മുൻപാണ് അബ്ദുൾ ആസിഫ് മൻസൂരിയും പരാതിക്കാരിയായ യുവതിയും തമ്മിൽ വിവാഹിതരായത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുവതി ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും പ്രവർത്തനങ്ങൾ ആണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് എന്നാണ് യുവതി വ്യക്തമാക്കുന്നത്. എന്നാൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞപ്പോൾ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് തന്നെ മർദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു.

ഭർത്താവും ഭർതൃമാതാവും രണ്ട് സഹോദരിമാരും ചേർന്ന് തന്നെ നേരത്തെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കാറുണ്ടായിരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. വിവാഹസമയത്ത് വധുവിന്റെ വീട്ടിൽ നിന്നും സ്ത്രീധനമായി 5 ലക്ഷം രൂപ നൽകിയത് കുറഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു യുവതിയെ മർദ്ദിച്ചിരുന്നത്. ഇരയുടെ ഭർത്താവിനും കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കുമെതിരെ ഐപിസി സെക്ഷൻ 498 എ, 294, 34, സ്ത്രീധന നിയമത്തിലെ സെക്ഷൻ 3/4, മുസ്ലീം സ്ത്രീകളുടെ സെക്ഷൻ 4 (അവകാശ സംരക്ഷണം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

1 hour ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

1 hour ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

4 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

5 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

6 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

6 hours ago