Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

പൂപ്പാറ: ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജയ്ക്കും സന്ധ്യയ്ക്കും പരുക്കേറ്റത്.

പൂപ്പാറ ആനയിറങ്കലിന് സമീപം മൂലത്തറയിൽ വച്ചാണ് സംഭവമുണ്ടായത്. ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുൻപേ പോയ മറ്റു രണ്ട് സ്ത്രീകളെ ആക്രമിക്കാനായി തിരിഞ്ഞോടിയതോടെയാണ് മൂവർസംഘം രക്ഷപ്പെട്ടത്. കാട്ടാനകൾ സ്ഥിരമായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചകൾ മുൻപ് ഈ വഴിയിൽ ബൈക്കിലൂടെ പോകുകയായിരുന്ന ദമ്പതികളെ ആന ആക്രമിക്കുകയും ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു.

B4 Admin

Recent Posts

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

10 minutes ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

1 hour ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

17 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

2 days ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

2 days ago