വയനാട്: സുൽത്താൻബത്തേരിയിൽ പല ഇടങ്ങളിലായി കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. പുൽപ്പള്ളിക്കടുത്ത ഇരുളത്ത് ഇന്നലെ വൈകിട്ടോടെ മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്ക് കാട്ടാന പാഞ്ഞു കയറി. സംഭവസമയം കടയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കടയിൽ ഉണ്ടായിരുന്നവർ ആന വരുന്നത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു. കടയുടെ തൂൺ തകര്‍ത്തതിന് ശേഷമാണ് ആന പിന്തിരിഞ്ഞത്. മരിയനാട് ആദിവാസി സമരഭൂമിയിലും വൈത്തിരിയിലും കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണം ഉണ്ടായി. വൈത്തിരിയിൽ വീട് ആക്രമിച്ച ആന അവിടെ ഉണ്ടായിരുന്ന വൃദ്ധനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വൈത്തിരിയിൽ നാട്ടുകാർ സർക്കാർ ഓഫീസ് ഉപരോധിച്ചിരുന്നു. മുത്തങ്ങക്ക് അടുത്ത് തോട്ടാമൂലയിൽ ആഴ്ചകളായി കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് ജനങ്ങൾ പറയുന്നു. കൃഷിനാശത്തിന് പുറമേ മറ്റു സ്വത്തുക്കൾക്കും നാശം വരുത്തുന്നുണ്ടെന്നാണ് ജനങ്ങളുടെ പരാതി. പ്രദേശത്തുനിന്ന് കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ ഉപയോഗിക്കുമെന്ന് ജനങ്ങൾക്ക് വനപാലകർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…