Will be grateful for 19 years together; Finnish Prime Minister Sanna Marin announces divorce
വിവാഹ മോചനം പ്രഖ്യാപിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന്‍. ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോണനുമായി ചേര്‍ന്ന് സംയുക്ത വിവാഹ മോചന അപേക്ഷ നൽകിയെന്ന് സന്ന മരിന്‍ തന്നെയാണ് വ്യക്തമാക്കിയത്. 19 വര്‍ഷം ഒരുമിച്ച് ജീവിച്ചതില്‍ നന്ദിയുള്ളവരായിരിക്കും. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാമിൽ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി കുറിച്ചത്.
2020 ൽ ഔദ്യോഗികമായി വിവാഹിതരായ സന്ന മരിനും മാര്‍ക്കസ് റൈക്കോണനും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. 2019ലാണ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിന്‍ ചുമതലയേറ്റത്. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സന്ന മരിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സഖ്യകക്ഷികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെങ്കിലും സന്ന മരിന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…