കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മകനെ കൈയൊഴിഞ്ഞ് പ്രതി റോഷന്റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്. മകന്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കണം. അതേസമയം ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ല. സിപിഐ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു.
പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഓച്ചിറ സ്വദേശി റോഷനും കൂട്ടരുമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്. തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ ഇവരെ അനുഗമിച്ചുവെന്നും പോലീസ് പറയുന്നു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് എടുത്തതായുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു.
വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം തിങ്കളാഴ്ച ദിവസം പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസുകാര്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി ബഹളം വെച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കൊല്ലം എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്തു നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…