University Appointments Amendment Bill
തിരുവനന്തപുരം: സർവ്വകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സർവ്വകലാശാല വി സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം മാറ്റണമെന്ന ബിൽ ആണ് ഇന്ന് സഭയിൽ അവതരിപ്പിക്കുക. ഇത് ഉൾപ്പടെ 6 ബില്ലുകൾ ഇന്ന് സഭ പരിഗണിക്കും.
വൈസ് ചാൻസിലറിനെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ച് ആക്കി ഉയർത്തുന്നതാണ് ബിൽ. നിലവിൽ ഗവർണറുടേയും യുജിസിയുടെയും സർവ്വകലാശാലയുടെയും നോമിനികൾ ആണ് ഉള്ളത്. നിലവിലുള്ള ചാൻസിലറുടെയും യുജിസിയുടെയും സർവ്വകലശാലയുടെയും പ്രതിനിധി കൂടാതെ സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തണമെന്നാണ് ആവിശ്യം. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആയിമാറും. വൈസ് ചെയർമാന് ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സർക്കാരിന് ഇഷ്ടം ഉള്ള ആളെ വിസി ആക്കാം. ഇതാണ് സർക്കാരിന്റെ ഗൂഢ തന്ത്രം.
ഗവർണർ ഒപ്പിടില്ലെന്ന തീരുമാനത്തിലുറച്ചതോടെ സർക്കാർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തുടർന്ന് ഗവർണ്ണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് സർവ്വകലശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയുടെ പരിഗണനയിൽ വരുന്നത്. നിലവിൽ സെർച്ച് കമ്മിറ്റിയ്‌ക്ക് ഒരുമിച്ചോ അല്ലെങ്കിൽ അംഗങ്ങൾക്ക് പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിൽ ഒരാളെ വിസി ആയി ഗവർണർക്ക് നിയമിക്കാം. എന്നാൽ ബിൽ നിയമമായാൽ ഈ അധികാരം ഗവർണർക്ക് ഇല്ലാതാകും. അങ്ങനെ ആയിക്കഴിഞ്ഞാൽ ഗവണ്മെന്റിന് ഇഷ്ടമുള്ളവരെ വി സി ആക്കാൻ സാധിക്കും.
എന്നാൽ താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകു എന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവ്വകലാശാല വൈസ് ചാൻസലറുടെ കാലാവധി അടക്കം അവസാനിക്കാനിരിക്കെയാണ് സർക്കാർ ബിൽ അവതരിപ്പിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…