International

ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തും !! പ്രതികാരം ചെയ്യും ; യൂനുസ് സർക്കാരിന് മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും പ്രതികാരം ചെയ്യുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനുസ് ഗുണ്ടാത്തലവനാണെന്നും ഭീകരവാദികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നും രാജ്യത്ത് അരാജകത്വം വളര്‍ത്തുകയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. ക്രിമിനലുകളുടെ തലവൻ എന്നര്‍ഥമുള്ള ‘മോബ്സ്റ്റർ’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാൻ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്.

രാജ്യത്ത് മടങ്ങിയെത്തിയാലുടന്‍ ആവശ്യമായ നഷ്ടപരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രാജ്യത്ത് അക്രമങ്ങള്‍ അരങ്ങേറിയതെന്നും പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമാകാനിടയായതെന്നും അവര്‍ ആരോപിച്ചു. അന്വേഷണസമിതികളെ പിരിച്ചുവിട്ട മുഹമ്മദ് യൂനുസിന്റെ നടപടിയെ ഹസീന വിമർശിച്ചു. ജനങ്ങളെ കശാപ്പുചെയ്യാന്‍ ഭീകരരെ ഇടക്കാലസര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്നും ബംഗ്ലാദേശിനെ തകര്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു.ബംഗ്ലാദേശിന്റെ മണ്ണില്‍ത്തന്നെ യൂനുസിനേയും കൂട്ടാളികളേയും കൊണ്ട് തങ്ങളുടെ ചെയ്തികള്‍ക്ക് മറുപടി പറയിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

1 hour ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

4 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

4 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

4 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

5 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

22 hours ago