India

ധനമന്ത്രി അവതരിപ്പിക്കുക സാമ്പത്തിക കമ്മി 4 ശതമാനത്തിലേക്ക് താഴ്ത്താനുള്ള കർമ്മപദ്ധതി? ; സാമ്പത്തിക അച്ചടക്കവും വികസന കുതിപ്പും ലക്ഷ്യം; രാജ്യം ആകാംക്ഷയിൽ

ദില്ലി : തുടർച്ചയായി ഒമ്പതാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ചരിത്രം കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രാവിലെ 11 മണിക്ക് ലോക്‌സഭയിലാണ് ബജറ്റ് അവതരണം ആരംഭിക്കുക. കഴിഞ്ഞ നാല് വർഷത്തെപ്പോലെ ഇത്തവണയും പേപ്പർരഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കൊളോണിയൽ കാലത്തെ ബ്രീഫ്‌കേസ് മാറ്റി ‘ബഹി-ഖാത’ (പരമ്പരാഗത ചുവന്ന തുണിയിൽ പൊതിഞ്ഞ പുസ്തകം) കൊണ്ടുവന്ന നിർമല സീതാരാമൻ, ഇത്തവണ ഡിജിറ്റൽ ടാബ്‌ലെറ്റിലൂടെയാണ് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ പ്രഖ്യാപിക്കുന്നത്.

സാമ്പത്തിക കമ്മി കുറയ്ക്കുക എന്നതിനാണ് ഇത്തവണ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.4 ശതമാനമായി നിശ്ചയിച്ചിരുന്ന സാമ്പത്തിക കമ്മി ലക്ഷ്യം നേടാൻ സർക്കാരിന് സാധിച്ചിരുന്നു. വരാനിരിക്കുന്ന വർഷത്തിൽ ഇത് 4 ശതമാനത്തിലേക്ക് താഴ്ത്താനുള്ള കർമ്മപദ്ധതി ബജറ്റിലുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ നിക്ഷേപങ്ങൾ മന്ദഗതിയിലായ സാഹചര്യത്തിൽ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചെലവ് 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതോടെ മൂലധനച്ചെലവ് 12 ലക്ഷം കോടി രൂപയ്ക്കും മുകളിലെത്തിയേക്കാം.

നികുതി വരുമാനത്തിന്റെ കാര്യത്തിൽ 42.7 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 25.2 ലക്ഷം കോടി രൂപ നേരിട്ടുള്ള നികുതികളിൽ നിന്നും 17.5 ലക്ഷം കോടി രൂപ പരോക്ഷ നികുതികളിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. ജിഎസ്ടി (GST) വരുമാനത്തിൽ 11 ശതമാനം വർദ്ധനവ് ബജറ്റ് പ്രവചിക്കുന്നു. ശമ്പളക്കാർക്ക് ആദായനികുതിയിൽ കൂടുതൽ ഇളവുകൾ ലഭിക്കുമോ എന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി നിലനിർത്താനാവശ്യമായ വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

3 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

3 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

3 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago