Education

ഇവിടെയും സർക്കാർ സമസ്‌തം കീഴടങ്ങുമോ? പെരുന്നാളിന് മൂന്നുദിവസം അവധി വേണമെന്ന് സമസ്തയുടെ ആവശ്യം

കോഴിക്കോട് : സർക്കാർ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സമസ്ത് യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത്. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി കുട്ടികൾക്ക് നൽകുമ്പോൾ പെരുന്നാളിന് അവധി ഒരുദിവസമായി ചുരുക്കുന്നത് വിവേചനപരമാണെന്നാണ് ഫൈസിയുടെ ആക്ഷേപം . ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഫൈസി പറഞ്ഞു . സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്റിനോടൊപ്പം സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറും ചേർത്തിട്ടുണ്ട്.

“ആഘോഷ ദിനങ്ങളിൽ സ്കൂളുകളിൽ അവധി നൽകുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി. പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്നു കാലാകാലങ്ങളായി വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ പോലും കൂടുതൽ ദിനങ്ങൾ ഇതുവരേ ലഭിച്ചിട്ടില്ല. ആഘോഷത്തിൻ്റെ പേരിൽ മത ചടങ്ങുകൾ തന്നെ സ്കൂളുകളിൽ നടത്താൻ സർക്കാർ സർക്കുലർ നൽകി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകർ തന്നെ”- നാസർ ഫൈസി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജോലി സാധ്യതയില്ലാത്ത സംസ്കൃത ഭാഷയ്ക്ക് സർവകലാശാല അനുവദിച്ചതും ഫൈസി ചൂണ്ടിക്കാട്ടുന്നു. “യുനെസ്കോ അംഗീകൃത ഭാഷ, വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴിൽ സാധ്യതയുള്ള ഭാഷ അറബിയാണ്. അറബി സർവ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാർത്ഥ്യമാകുന്നില്ല.
മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ ഇസ്ലാമോഫിബിയ വർക്കൗട്ടാവുകയാണ്” ഫൈസി വിമർശനമുന്നയിച്ചു.*

anaswara baburaj

Recent Posts

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

12 mins ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

60 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

1 hour ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

1 hour ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

1 hour ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago