അമിതാഭ് ബച്ചൻ
മുംബൈ∙ രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റാൻ പോകുന്നവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ ) ‘ഭാരത് മാതാ കീ ജയ്’ എന്നാണ് ബിഗ്ബി കുറിച്ചത്. ഇന്ത്യൻ പതാകയും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമിതാഭ് ബച്ചൻ ബിജെപിയിലേക്കു ചേരാൻ പോകുന്നതിന്റെ സൂചനയാണിതെന്നാണ് ചിലർ പോസ്റ്റിനെ വിലയിരുത്തുന്നത്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചൻ സമാജ്‌വാദി പാർട്ടിയുടെ എംപിയാണ്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ ‘ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…