ഭാരതത്തിനെതിരെ നിരന്തരം ഭീഷണി മുഴക്കുന്ന ഖാലിസ്ഥാൻ ഭീകരനാണ് ഗുർപത്വന്ത് സിംഗ് പന്നൂ. ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി കഴിഞ്ഞ ദിവസമായിരുന്നു ഗുർപത്വന്ത് സിംഗ് പന്നൂ രംഗത്തെത്തിയത്. ഭീകരതയ്ക്കെതിരെ എപ്പോഴും കടുത്ത നിലപാട് സ്വീകരിക്കുന്ന ഭാരതം, ഇപ്പോൾ നിർണായക നീക്കങ്ങൾക്ക് തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെ വിട്ടുതരാൻ അമേരിക്കയോട് കേന്ദ്ര വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ രേഖകളും വിവരങ്ങളും ഭാരതം യുഎസിന് കൈമാറി കഴിഞ്ഞു. അതേസമയം, ഗുർപത്വന്ത് സിംഗ് പന്നൂവിന്റെ തുടർച്ചയായുള്ള ഇന്ത്യാ വിരുദ്ധ ഭീഷണികൾ അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും, നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി കഴിഞ്ഞ ദിവസവും ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ രംഗത്ത് വന്നിരുന്നു. ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ് ആയിരിക്കുന്നത്. കാരണം, ഡിസംബർ 13ന് 2001-ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ്. ഡൽഹി ഖലിസ്ഥാൻ ആകും എന്ന പേരിലാണ് ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചെന്നും അതിന് പകരമായാണ് പാർലമെന്റ് ലക്ഷ്യമിടുന്നതെന്നും ഭീഷണി സന്ദേശത്തിൽ ഗുർപത്വന്ത് സിംഗ് പന്നൂ പറയുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണി സന്ദേശം. അതേസമയം, കഴിഞ്ഞ നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഹമാസ് ഇസ്രായേൽ ആക്രമിച്ചത് പോലെ ഇന്ത്യയെയും ആക്രമിക്കുമെന്ന് ഒക്ടോബറിൽ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, ഭീകരതയ്ക്കെതിരെ കർശനമായ നിലപാടാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം കൈക്കൊള്ളുന്നത്. എന്ത് വില കൊടുത്തും ഭാരതത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നവരെ ഉന്മൂലനം ചെയ്യാൻ തന്നെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതിനായി സുപ്രധാന നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നതും. ഭാരതം അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിക്ക് ശേഷം ലോക രാജ്യങ്ങൾ പോലും അസൂയയോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. കൂടാതെ, ഭാരതത്തിനെതിനെതിരെ ഒരു നിലപാടെടുക്കാൻ ലോക രാജ്യങ്ങൾ പോലും ഒന്നുകൂടെ ആലോചിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടാതെ, ഭാരതത്തിനെതിരെ ഭീഷണി മുഴക്കിയ പല ഭീകരരും കൊല്ലപ്പെടുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ കാര്യത്തിലും അജ്ഞാതന്റെ വിളയാട്ടം ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണണം.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…