Celebrity

വൈറൽ മറുപടി!! ‘പൃഥ്വിരാജ്’ സിനിമ കാണാൻ പ്രധാനമന്ത്രിയ്‌ക്കായി പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കുമോ? എന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യം; നടൻ അക്ഷയകുമാർ പറഞ്ഞത് ഇങ്ങനെ…

 

ബോളിവുഡ് താരം അക്ഷയ്കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പൃഥ്വിരാജിന്റെ ട്രെയിലർ പുറത്ത്. പൃഥ്വിരാജ് ചൗഹാന്റെ ധീരതയും പോരാട്ടവും പ്രണയവും പറയുന്നതാണ് ഈ ചിത്രം. മനോഹരമായൊരു ദൃശ്യവിസ്മയമായിരിക്കും ചിത്രം പ്രേക്ഷകർക്ക് ഒരുക്കുകയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എന്നാലിപ്പോഴിതാ ട്രെയിലർ ലോഞ്ചിങ്ങിനിടെ അക്ഷയ് കുമാറിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് അക്ഷയ് നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രിയ്‌ക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ‘പ്രധാനമന്ത്രിയ്‌ക്ക് സിനിമ കാണണമെങ്കിൽ അദ്ദേഹം കാണും, എനിക്ക് ഉറപ്പുണ്ട്’ എന്നാണ് അക്ഷയ് കുമാർ മറുപടി നൽകിയത്.

എന്നാൽ നിരവധി ചരിത്ര സിനിമകളിൽ അഭിനയിച്ചിട്ടുള്ള അക്ഷയ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് തവണ അഭിനന്ദിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥ അറിയാത്തവരെല്ലാവരും സിനിമ കാണണമെന്നും ചിത്രം സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും അക്ഷയ് കുമാർ പറഞ്ഞു. അതേസമയം ജൂൺ മൂന്നിനാണ് പൃഥ്വിരാജ് തീയേറ്ററുകളിൽ എത്തുന്നത്. മാനുഷി ചില്ലാറാണ് ചിത്രത്തിൽ നായിക. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് ‘പൃഥ്വിരാജ്’ സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിർമ്മാണം.

admin

Share
Published by
admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

4 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

4 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

4 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

5 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

5 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

5 hours ago