India

ജനിച്ചമണ്ണിൽ നിന്നും ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമത്തിന് ഒടുവിൽ അന്ത്യം? അനായാസം ലോക്‌സഭ കടക്കുന്ന ബില്ലിന് രാജ്യസഭയിൽ പ്രതിപക്ഷം തടയിടുമോ? ബില്ല് നിയമമാക്കാൻ മോദി സർക്കാരിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ദില്ലി: ജനിച്ച മണ്ണിൽ നിന്ന് ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമമാണ് നിലവിലെ വഖഫ് നിയമം. മുനമ്പത്തടക്കം രാജ്യത്ത് പതിനായിരങ്ങൾ സമരരംഗത്താണ്. മതനിയമത്തിനെ ഇന്ത്യൻ നിയമത്തിലേക്ക് ഒളിച്ചുകടത്തിയ ദിനങ്ങളെ തള്ളിപ്പറഞ്ഞ് രാഷ്ട്രം സാമൂഹിക നീതിയുടെ പുതിയ അദ്ധ്യായം തുറക്കുകയാണ്. മുസ്ലിങ്ങളുടെ മതവിശ്വാസങ്ങളിലേക്ക് കടന്നുകയറുന്ന ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ നിലപാടുകളെ വഖഫ് നിയമ ഭേദഗതി ബിൽ എങ്ങനെ മറികടക്കും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രം.

ലോക്‌സഭയിൽ 293 അംഗങ്ങളുടെ പിന്തുണയുള്ള സർക്കാരിന് ബിൽ പാസാക്കുക കഠിനമല്ല. എന്നാലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് നിയമനിർമ്മാണം നടത്താനാണ് സർക്കാർ ശ്രമം. ബിൽ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിട്ടതും അതുകൊണ്ടാണ്. ബില്ലിനെക്കുറിച്ച് എൻ ഡി എയിൽ ഭിന്നതയില്ല എന്നാണ് സൂചന. ബില്ലിനെ അനുകൂലിക്കുന്നതായി ചന്ദ്രബാബു നായിഡു അറിയിച്ചുകഴിഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതുവരെ നിലപാട് പരസ്യമായി പറഞ്ഞിട്ടില്ല. ഭരണമുന്നണിയിലെ വിള്ളലുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാൽ ബില്ലിന് അനുകൂലമായ ക്രിസ്ത്യൻ സഭകളുടെ നിലപാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മണി ബിൽ അല്ലാത്തതിനാൽ വഖഫ് ബിൽ രാജ്യസഭയിലും പാസാകേണ്ടതുണ്ട്. എൻ ഡി എ യ്ക്ക് രാജ്യസഭയിലും ബിൽ പാസാക്കാനുള്ള ഭുരിപക്ഷമുണ്ട് 245 അംഗ സഭയിൽ എൻ ഡി എയ്ക്ക് 125 അംഗങ്ങളുടെ പിന്തുണയുണ്ട്. പക്ഷെ അവിടെയും 4 അംഗങ്ങളുള്ള ജനതാദൾ യു നിലപാട് നിർണ്ണായകമാകും. ബില്ലിന് അനുകൂലമായി എൻ ഡി എ ഘടകകക്ഷികൾ ഒറ്റക്കെട്ടാണ് എന്നാണ് സൂചന. എന്നാൽ പ്രതിപക്ഷ നിരയിലെ ചില പാർട്ടികളും ബില്ലിനെ അനുകൂലിച്ചേക്കാമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ബില്ലിനെതിരെയുള്ള പ്രതിപക്ഷ നിലപാട് ചീറ്റിപ്പോകാനാണ് സാധ്യത.

Kumar Samyogee

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

4 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

6 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

7 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

7 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

7 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

8 hours ago