'With the crown won crores of hearts'; Prime Minister congratulated Team India for winning the second World Cup in T20
ദില്ലി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിജയം ഭാരതത്തിനാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ടീം ഇന്ത്യ നേടിയത് ചെറിയ നേട്ടമല്ലെന്നും ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ടീം ഇന്ത്യ കയറിവന്നതെന്നും മോദി പറഞ്ഞു. ‘ഈ മഹത്തായ വിജയത്തിന് ടീം ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ന് 140 കോടി ജനങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നു. നിങ്ങൾ ലോകകപ്പും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവും നേടി. ഒരു മത്സരം പോലും നിങ്ങൾ തോറ്റില്ല, അതൊരു ചെറിയ നേട്ടമല്ല. നിങ്ങൾ ഗംഭീരമായ വിജയം കൈവരിച്ചു, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍. പ്രസിഡൻ്റ് ദ്രൗപതി മുർമുവും ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയും പോരാട്ടവീര്യത്തെ പ്രശംസിക്കുകയും ചെയ്തു.
‘ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഒരിക്കലും തോല്‍ക്കില്ലെന്ന നിലപാടും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച സാഹചര്യങ്ങളും, ടൂര്‍ണമെന്റിലുടനീളം മികച്ച പെര്‍ഫോമന്‍സ് നടത്തുകയും ചെയ്ത ഇന്ത്യന്‍ ടീമിനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രസിഡന്റിന്റ വാക്കുകള്‍.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…