പ്രതീകാത്മക ചിത്രം
നിരണം സ്വദേശിനി റീനയെയും (40) രണ്ട് മക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെ കവിയൂർ ഞാലിക്കണ്ടത്തെ കുടുംബവീട്ടിലാണ് അനീഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. റീനയെയും മക്കളായ അക്ഷര (8), അൽക്ക എന്നിവരെയും ഓഗസ്റ്റ് 17 മുതലാണ് കാണാതായത്.
റീനയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. റീനയും മക്കളും ബസിൽ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിന്റെ മരണം.
റീനയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് അനീഷിനെ ദിവസവും ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പോലീസിൽനിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു. അതേസമയം, റീനയെ കാണാതായി രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് റീനയുടെ സഹോദരനാണ് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അനീഷിനും റീനയ്ക്കും ഇടയിൽ നേരത്തെ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ ഇടപെട്ട് ഇത് പരിഹരിച്ചിരുന്നതായും പറയുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…