Kerala

പബ്ജി കളിച്ച് പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തി ; മൂന്ന് മക്കളുടെ അമ്മയെ പൊലീസ് പിടികൂടിയത് 10 മാസത്തിന് ശേഷം

മലപ്പുറം: ഓൺലൈൻ ഗെയിം ആയ പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് നടപടിയെടുത്തിരുന്നു.

2021 സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ മലപ്പുറം താനൂർ പൊലീസിൽ നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.

യുവതി പബ്‌ജി ഉൾപ്പെടെയുള്ള ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ കടന്നത്. പിഞ്ചു കുട്ടികളുടെ സംരക്ഷ ചുമതല നിർവഹിക്കാതെ ഉപേക്ഷിച്ച് പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. താനൂരിൽ തിരിച്ചെത്തിച്ച യുവതിയെ മജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

admin

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

59 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago