Lion Capital of Ashoka-Anupam kher
ദില്ലി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം ശക്തമാകുകയാണ്. ഇപ്പോഴിതാ, അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് അനുപം ഖേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
സിംഹം അതിന്റെ പല്ല് തീര്‍ച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭമാണെന്നാണ് പലരുടെയും വാദം. ഇതിന് പിന്നാലെയാണ് അനുകൂല പ്രതികരണവുമായി അനുപം ഖേര്‍ രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘സിംഹത്തിന് പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്. ആവശ്യമെങ്കില്‍ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ട്വീറ്റിനൊപ്പം സന്‍ഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നത്തെച്ചൊല്ലിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദത്തിന് തിരി കൊളുത്തിയത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…