നെടുങ്കണ്ടം: ഭർതൃപീഡനത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. ലഹരി ഉപയോഗിച്ച് എത്തുന്ന ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി സുമതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സുമതി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഒരുമാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ആശുപത്രിയിലെത്തിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഭർത്താവ് ശരവണനെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാന്റിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച സുമതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. സുമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയന്മലയിലെ വീട്ടിലെത്തിച്ച് സംസ്‌കാരിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് സുമതി.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…