Kerala

ഭർതൃപീഡനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വയറ്റിലേറ്റ മര്‍ദ്ദനമാണ് മരണ കാരണം

നെടുങ്കണ്ടം: ഭർതൃപീഡനത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. ലഹരി ഉപയോഗിച്ച് എത്തുന്ന ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി സുമതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സുമതി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഒരുമാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ആശുപത്രിയിലെത്തിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഭർത്താവ് ശരവണനെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാന്റിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച സുമതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. സുമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയന്മലയിലെ വീട്ടിലെത്തിച്ച് സംസ്‌കാരിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് സുമതി.

B4 Admin

Recent Posts

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

57 minutes ago

അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും തീര്‍ത്ത മിന്നല്‍ പ്രതിരോധം. 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. അഞ്ച് പാക്കിസ്താനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…

2 hours ago

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

14 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

14 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

14 hours ago