Categories: General

ലൈംഗികബന്ധത്തെ എതിര്‍ത്ത യുവതിയെ ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞു; ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിച്ച കണ്ടെയ്നര്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റിൽ

മഥുര : ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച ശേഷം വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കണ്ടെയ്നര്‍ ട്രക്ക് ഡ്രൈവര്‍. ദില്ലി – ആഗ്ര ദേശീയപാതയിൽ വച്ചാണ് ഇയാൾ യുവതിയെ വലിച്ചെറിഞ്ഞത്. ഓഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. 27 കാരിയായ യുവതി ബസ് കാത്തു നിൽക്കെ ട്രക്ക് ഡ്രൈവര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം ഇയാൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ പ്രവര്‍ത്തികളെ എതിര്‍ത്ത യുവതി രക്ഷിക്കാൻ ആവശ്യപ്പെട്ട് നിലവിളിച്ചു. ഇതോടെ കുറച്ചുപേര്‍ വാഹനവുമായി ട്രക്കിനെ പിന്തുടര്‍ന്നു. ഇത് കണ്ട ഡ്രൈവര്‍ വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിക്കുകയും ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് യുവതിയെ പുറത്തേക്ക് എറിയുകയും ചെയ്തു.

ഓടിയെത്തിയ ആളുകൾ പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒപ്പം വാഹനം തടഞ്ഞു നിര്‍ത്തി. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്തുവെന്ന് റൂറൽ എസ് പി ശ്രിഷ് ചന്ദ്ര പറഞ്ഞു. ഒരു ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. മരുന്നുകൾ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷം ട്രാസ്പോര്‍ട്ട് കാത്തുനിൽക്കുകയായിരുന്നു ഇവര്‍. നോയിഡയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മോട്ടോര്‍ സൈക്കിളുകൾ കൊണ്ടുപോകുകയായിരുന്നു ട്രക്ക്.

admin

Recent Posts

ചിറ്റപ്പനെ തൊടാൻ അൽപ്പം പുളിക്കും ! ജയരാജനെ വെറുതെ വിട്ട് സിപിഎം

കൊടുത്തത് സ്നേഹപൂർവ്വമുള്ള നിർദ്ദേശം മാത്രം ! ആരോപണം ഉന്നയിച്ചവരെ ശരിപ്പെടുത്താൻ ചിറ്റപ്പനെ തന്നെ ചുമതലപ്പെടുത്തി സിപിഎം I CPM

49 seconds ago

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം…

4 mins ago

കനയ്യയെ ദില്ലിയിൽ നിന്ന് ഓടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ കോൺഗ്രസ് പ്രവർത്തകർ

ആം ആദ്‌മി പാർട്ടിയും കോൺഗ്രസ്സും തകർന്നടിഞ്ഞു ! ദില്ലിയിൽ വീണ്ടും എതിരില്ലാതെ ബിജെപി I ARAVINDER SINGH LOVELY

21 mins ago

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

2 hours ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

3 hours ago