India

ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം;അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.ദുർഗന്ധത്തെ തുടർന്ന് ക്ലീനിംഗ് ജീവനക്കാർ റെയിൽവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പ്ലാസ്റ്റിക് ഡ്രം വസ്ത്രങ്ങൾ കൊണ്ട് മൂടിയിരുന്നു. 20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്,

ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മാലിന്യപ്പെട്ടിയിലാണ് ശവശരീരം കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ, ബെംഗളൂരു ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു. റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആരാണ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ സിസിടിവി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

anaswara baburaj

Recent Posts

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

3 mins ago

ഒരു തരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം!പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യമാണ് ഒരു കൂട്ടം ആളുകൾക്ക് ;ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു…

5 mins ago

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ! കേരളം ഗുണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഇന്ന് ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇവരെ…

6 mins ago

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും…

10 mins ago

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

57 mins ago

നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം!മമതയ്ക്കെതിരെ രൂക്ഷ വിമശനവുമായി അമിത്ഷാ

കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…

2 hours ago