Kerala

യുവതിയുടെ ഫോട്ടോയും നമ്പറും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്ത സംഭവം ; പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി പോലീസ്, ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു

തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. യുവാവിന്റെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇവ പരിശോധിക്കാൻ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.

യുവാവിന്റെ വീട്ടിലെത്തി പോലീസും സൈബര്‍ വിദഗ്ധരും നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷമാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തതും അവ പരിശോധനക്കായി കൊണ്ടുപോയതും. . സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കാട്ടാക്കട പോലീസ് എഫ് ഐ.ആര്‍ ഇട്ടിരുന്നു. ഇവരിൽ ഒരാളാണ് തന്റെ ഫോട്ടോയും നമ്പറും സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. ഇവർ എട്ടുപേരുടെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇവരിൽ ആരാണ് പ്രതിയെന്ന് കണ്ടെത്താനാവു എന്നാണ് പോലീസ് പറയുന്നത്.

aswathy sreenivasan

Share
Published by
aswathy sreenivasan

Recent Posts

കണ്ണൂർ സ്വർണ്ണക്കടത്ത്: എയർ ഹോസ്റ്റസുമാരുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിച്ചു കടത്തിയത് 30 കിലോ സ്വർണ്ണം! പ്രതികളായ സുഹൈലിനെയും സുറാബിയെയും കുടുക്കിയത് മറ്റൊരു എയർഹോസ്റ്റസ് നൽകിയ രഹസ്യ വിവരം; അന്വേഷണം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ്…

7 mins ago

ജൂൺ നാലിന് മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറും’! ഗോരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്; ദൃശ്യങ്ങൾ കാണാം

ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ…

20 mins ago

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

1 hour ago

‘കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസിന്റെ പെരുമാറ്റം’; എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് കോൺഗ്രസിനെ പരിഹസിച്ച് ജെ പി നദ്ദ

ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്.…

1 hour ago

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…

2 hours ago

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…

2 hours ago