നെയ്യാറ്റിൻകര: പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മയക്ക് നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കത്ത് കിടക്കുന്ന വനിതകളുടെ എണ്ണം രണ്ടായി. മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ റഫീഖ ബീവിയാണ് വധശിക്ഷ കാത്തുകിടക്കുന്ന മറ്റൊരു വനിത. റഫീഖ ബീവിയെയും വധശിക്ഷയ്ക്ക് വിധിച്ചത് ഇതേ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് കൊലപാതകങ്ങളും നടന്നത് 2022 ലാണ്. 2024 മെയ് 22 നാണ് റഫീഖ ബീവിയുടെ ശിക്ഷാവിധി വന്നത്.
റഫീഖ ബീവിയും മറ്റ് രണ്ട് പ്രതികളും ചേർന്ന് 2022 ജനുവരി 14 ന് തങ്ങളുടെ അയൽക്കാരിയായിരുന്ന ശാന്തകുമാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം ഷാളുകൊണ്ട് കെട്ടിയിട്ട് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. ശാന്തകുമാരിയുടെ ആഭരണങ്ങൾ മോഷ്‌ടിക്കുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം. തുടർന്ന് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു. വാടകവീട് ഒഴിയുകയാണ് എന്ന് പ്രതികൾ അറിയിച്ചതിനെ തുടർന്ന് ഉടമസ്ഥൻ ശ്രീകുമാറും മകനും വീട്ടിലെത്തിയപ്പോഴാണ് തട്ടിൻപുറത്തുനിന്ന് രക്തം ഇറ്റുവീഴുന്നതായിക്കണ്ടത്. റഫീഖ ബീവി കൊല്ലപ്പെട്ടിട്ടുണ്ടാകും എന്ന നിഗമനത്തിൽ ഇവർ വിഴിഞ്ഞം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണ് എന്ന് കണ്ടെത്തിയത്. തുടർന്ന് പ്രതികളെ തിരുവനന്തപുരം സംഗീത കോളേജ് പരിസരത്ത് നിന്ന് മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌ത് കോടതി പിടികൂടുകയായിരുന്നു. കോഴിക്കോട്ടേയ്ക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ പിടിയിലായത്.
2022 ഒക്ടോബർ 14 നാണ് ഗ്രീഷ്‌മ തന്റെ കാമുകനായ ഷാരോണിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി വിഷം ചേർത്ത കഷായം നൽകിയത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങി. മറ്റൊരു വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാമായിരുന്നു കൊലപാതകം. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…