ദില്ലി: നാവികസേനയിൽ ഇനി വനിതകളും. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതി അനുസരിച്ച് നടന്ന സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ടമെന്റ് (എംആർ) എന്നിവയിലേക്ക് രജിസ്റ്റർ ചെയ്തത് 80,000 പേരാണ്.
ഇന്ത്യൻ നാവിക സേനയിൽ ലിംഗ സമത്വം ഉറപ്പാക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അഗ്നിപഥ് പദ്ധതി പ്രകാരം വനിതകളെ റിക്രൂട്ട് ചെയ്യുന്നത്. കര,നാവിക,വ്യേമ സേന വിഭാഗങ്ങളിൽ വനിത ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഓഫീസർ റാങ്കിനു താഴെ വനിതകളെ നിയമിക്കുന്നത് ആദ്യമാകുമെന്ന് സേന ട്വിറ്ററിൽ സൂചിപ്പിച്ചു. ഇപ്പോൾ നാവിക സേനയിൽ വിവിധ കപ്പലുകളിലായി 30 വനിത ഉദ്യോഗസ്ഥരുണ്ട്. അഗ്നിപഥ് പദ്ധതി പ്രകാരം നിയമിക്കുന്ന വനിതകളെ യുദ്ധകപ്പലുകളിൽ വിന്യസിക്കുമെന്നും നാവിക സേന വ്യക്തമാക്കി. 2022 നവംബർ മുതൽ നാവിക സേനയിലെ വനിത അഗ്നിവീറുകൾ ഐഎൻഎസ് ചിൽക്ക കപ്പലിൽ പരിശീലനം ആരംഭിക്കും. സ്ത്രീ പുരുഷ അഗനിവീരൻമാർക്ക് ഒന്നിച്ചാകും പരിശീലനം ഉണ്ടാവുക.
ജൂണിലാണ് യുവാക്കളെ സായുധ സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ യുവാക്കൾക്ക് കഴിയുമെന്നും അതിനാലാണ് ചെറുപ്പക്കാരെ നിയമിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…