news-today
തൃശ്ശൂര്‍: ബുധനാഴ്ച് പുലർച്ചെ വീട്ടിൽ നിന്നും കാണാതായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിജിഷയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാര്‍ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്.
പാവറട്ടി സിഐ. എം.കെ. രമേശ്, എസ്‌ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…