Friday, September 25, 2026

വീട്ടിൽ നിന്നും ബുധനാഴ്ച് പുലർച്ചെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഒടുവിൽ യുവതി പുഴയില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: ബുധനാഴ്ച് പുലർച്ചെ വീട്ടിൽ നിന്നും കാണാതായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നിജിഷയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാര്‍ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്.

പാവറട്ടി സിഐ. എം.കെ. രമേശ്, എസ്‌ഐ. സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles