ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി സംഘടിപ്പിക്കുന്ന കെസിഎൽ ഫാൻ ലീഗിൽ മാറ്റുരച്ച് വനിതാ താരങ്ങളും. ആലപ്പുഴയിൽ നടന്ന ജില്ലാതല മത്സരങ്ങൾക്കിടെ സംഘടിപ്പിച്ച പ്രത്യേക പ്രദർശന മത്സരത്തിലാണ് വനിതാ ടീമുകൾ ക്രീസിലിറങ്ങിയത്. ആവേശകരമായ പോരാട്ടത്തിൽ സിടി ക്വീൻസിനെ 42 റൺസിന് പരാജയപ്പെടുത്തി ക്യുസിഎൽ ക്വീൻസ് വിജയം സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്യുസിഎൽ ക്വീൻസ് നിർദിഷ്ട അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന കൂറ്റൻ സ്കോർ പച്ചപിടിച്ചു. 11 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ ജിൻഷ ടി.കെ, വെറും 4 പന്തിൽ 14 റൺസ് അടിച്ചുകൂട്ടിയ സുബി എം.ബി എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങ്ങാണ് ടീമിന് കരുത്തായത്.
72 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിടി ക്വീൻസിന് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് മാത്രമാണ് നേടാനായത്. ക്യുസിഎൽ ക്വീൻസിന്റെ കൃത്യതയാർന്ന ബോളിങ് നിര എതിരാളികളെ കെട്ടിയിടുകയായിരുന്നു. വിജയികൾക്കുള്ള ട്രോഫി കേരള രഞ്ജി ടീം താരം സച്ചിൻ ബേബി സമ്മാനിച്ചു.
കേരള ക്രിക്കറ്റ് ലീഗിന്റെ പ്രചാരണാർത്ഥം കെസിഎല്ലിലെ ആറ് ഫ്രാഞ്ചൈസി ടീമുകളെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിലായാണ് ഫാൻ ലീഗ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെ മത്സരങ്ങൾ ഇതിനോടകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…